കുറുപ്പംപടി: ജവഹർ ബാലമഞ്ച് കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ അശമന്നൂർ പഞ്ചായത്ത് തലത്തിൽ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനം ഇന്ന് രാവിലെ 10 മണിക്ക് ഓടക്കാലിയിലെ രാജീവ് ഭവനിൽ വച്ച് അഡ്വ.എൽദോസ് കുന്നപ്പിള്ളി എം.എൽ.എ സമ്മാനിക്കും.ജവഹർ ബാലമഞ്ച് എറണാകുളം ജില്ലാ ചെയർമാൻ വിൻസൻ കോയിക്കര സമ്മേളനം ഉദ്ഘാടനം ചെയ്യും. ജവഹർ ബാല മഞ്ച് കുറുപ്പംപടി ബ്ലോക്ക് ചെയർമാൻ എൻ.എ.രവി അദ്ധ്യക്ഷത വഹിക്കും.