sujil
കേരള അക്കാദമി ഫോർസ്കിൽ എക്സലൻസ് രജിസ്ട്രി മൊബൈൽ ആപ്പിൻ്റെ പ്രവർത്തനം ഏലൂർ നഗരസഭയിൽ ചെയർമാൻ എ .ഡി .സുജിൽ ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: ജില്ലയിലെ അഭ്യസ്തവിദ്യർ, വിവിധ തൊഴിൽ മേഖലയിൽ വൈദഗദ്ധ്യം നേടിയവർ, സ്വയംതൊഴിൽ അവസരം കണ്ടെത്തുന്നതിനും വിവിധ മേഖലകളിലെ തൊഴിലാളികളുടെ സേവനം ലഭ്യമാക്കുന്നതിനും കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ് തയ്യാറാക്കിയ "സ്കിൽ രജിസ്ട്രി " മൊബൈൽ ആപ്പിന്റെ പ്രവർത്തനം ഏലൂർ നഗരസഭയിൽ നടന്ന ട്രെയിനിംഗ് പ്രോഗ്രാമിൽ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബികാ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.എ.ഷെറീഫ്, പി.ബി. രാജേഷ്, സരിതാ പ്രസീദൻ, സുബൈദ നൂറുദ്ദീൻ , സെക്രട്ടറി പി.കെ.സുഭാഷ്, റിൻജു ഷിബു എന്നിവർ പങ്കെടുത്തു.