തൃപ്പൂണിത്തുറ: പതിറ്റാണ്ടുകളായി ബൊമ്മക്കൊലു തയ്യാറാക്കുന്നതിൽ മുടങ്ങാറില്ല.ലീലമ്മാൾ എന്ന 74 കാരി. അമ്മ രുഗ്മണിയമ്മാൾ തനിക്ക് നാല് വയസുള്ളപ്പോൾ ഇതിന്റെ പ്രാധാന്യം പറഞ്ഞ് പഠിപ്പിച്ചതാണ്. തുടർന്ന് തൃപ്പൂണിത്തുറ ,ചക്കൻകുളങ്ങര വാൽപ്പറമ്പ് മഠത്തിൽ വിവാഹം കഴിഞ്ഞെത്തിയിട്ടും നവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് ബൊമ്മക്കൊലു ഒരുക്കൽ തുടർന്നു. ഇത് കുടുംബത്തിന് ഐശ്വര്യവും ഭാഗ്യവും ഉണ്ടാക്കുമെന്നാണ് വിശ്വാസം. കന്നിമാസത്തിലെ അമാവാസിയോടെ തുടർച്ചയായി മൂന്ന് ഘട്ടങ്ങളിലായാണ് ബൊമ്മക്കൊലു തയാറാക്കുന്നത്. മൂന്ന് തട്ടുകളിലായി കൃഷ്ണൻ, സരസ്വതി, ഗണപതി മറ്റ് ദൈവരൂപങ്ങൾ എന്നിവ അണിനിരത്തിയാണ്
നിർമാണം. വിജയദശമി നാളിൽ സുമംഗലികളായ സ്ത്രീകൾക്ക് ദക്ഷിണയും മധുര പലഹാരങ്ങളും ഉപഹാരങ്ങളും പൂജാ ദ്രവ്യങ്ങളും നൽകി ആദരിക്കും. ദീർഘസുമംഗലികളായി തീരാൻ ബൊമ്മക്കൊൊലു ആഘോഷം വഴിയൊരുക്കുമെന്നാണ് ലീലമ്മാളും ഐ.ആർ.ഇയിൽ നിന്ന് വിരമിച്ച ഭർത്താവ് എസ്. മുത്തുകൃഷ്ണനും പറയുന്നത്.