നെടുമ്പാശേരി: കേരള ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം തൊഴിൽ വകുപ്പിൽ രജി സ്‌ട്രേഷൻ നടത്തിയ വ്യാപാരികൾക്കുള്ള തൊഴിൽ വകുപ്പിന്റെ കുടിശ്ശിഖ നിവാരണ ക്യാമ്പ് നെടുമ്പാശേരി പഞ്ചായത്തിൽ ആരംഭിച്ചു. കൊവിഡിനെ തുടർന്ന് വിവിധ വകുപ്പുകളിൽ ഉണ്ടായിട്ടുള്ള കുടിശ്ശിഖ അടിയന്തരമായി തീർക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന സർക്കാർ നിർദേശത്തെത്തുടർന്നാണ് തൊഴിൽ വകുപ്പ് പദ്ധതിയാരംഭിച്ചത്.
അങ്കമാലി ലേബർ ഓഫീസിന് കീഴിലുളള പഞ്ചായത്തുകളിലാണ് കുടിശ്ശിഖ നിവാരണ പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കം കുറിച്ചിരിക്കുന്നത്. നെടുമ്പാശേരി പഞ്ചായത്തിലെ കുടിശിഖ നിവാരണ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. അങ്കമാലി ലേബർ ഓഫീസർ കെ.എം. നാസർ അദ്ധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശേരി മേഖലാ പ്രസിഡന്റ് സി.പി. തരിയൻ, ജനറൽ സെക്രട്ടറി കെ.ബി.സജി, കെ.ജെ.ഫ്രാൻസിസ്, പി.ജെ. ജോയ്, ബിന്നി തരിയൻ, കെ.ജെ. പോൾസൺ തുടങ്ങിയവർ പ്രസംഗിച്ചു.