നെടുമ്പാശേരി: യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചെങ്ങമനാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ശുചീകരിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സെബാസ്റ്റ്യൻ കരുമത്തി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.ബി. സുനീർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദിലീപ് കപ്രശ്ശേരി, വാർഡ് മെമ്പർ സി.എസ്. അസീസ്, പി.ടി.എ പ്രസിഡന്റ് കെ.ജെ. എൽദോസ് ഭാരവാഹികളായ മുഹമ്മദ് ഹുസൈർ, ബിജോ കുര്യാക്കോസ്, സുനിൽ കാച്ചപ്പിള്ളി, ഷാനു മുഹമ്മദ് എളമന, പി.ജെ. സാദിഖ്, ജിബിൻ പൗലോസ് എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.
.