sangam
കേരള കർഷക സംഘം നെടുമ്പാശേരി ഏരിയ കമ്മിറ്റി മൂഴിക്കളം ടെലഫോൺ എക്‌സേഞ്ചിനു മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ കർഷക സംഘം ജില്ലാ ട്രഷറർ പ്രൊഫ.എൻ. രമാകാന്തൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: കർഷക വിരുദ്ധ കാർഷിക ബില്ലുകൾ പിൻവലിക്കുക, ലഖിംപുർ സംഭവത്തിനുത്തരവാദിയായ കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള കർഷക സംഘം നെടുമ്പാശേരി ഏരിയാ കമ്മിറ്റി മൂഴിക്കളം ടെലഫോൺ എക്‌സേഞ്ചിനു മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ കർഷക സംഘം ജില്ലാ ട്രഷറർ പ്രൊഫ.എൻ. രമാകാന്തൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.ജെ. അനിൽ അദ്ധ്യക്ഷനായി. കെ.എസ്. രാജേന്ദ്രൻ, എ.കെ. തോമസ്, എം.കെ. പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.