നെടുമ്പാശേരി: ചെങ്ങമനാട് സർവീസ് സഹകരണ ബാങ്കിന്റെ 'ഗ്രീൻ ചെങ്ങമനാട് പദ്ധതി'യുടെ ഭാഗമായി കൊറ്റം പുഞ്ചകാർഷിക കൂട്ടായ്മ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ ഉദ്ഘാടനം ചെയ്തു. കാർഷികഗ്രൂപ്പ് അംഗങ്ങളായ എൻ. അജിത്കുമാർ, എ.ബി. സോമൻ, പി.എൻ. അരുൺകുമാർ, പി.എൻ. പുരുഷോത്തമൻ, വി.ആർ. അരുൺകുമാർ തുടങ്ങിയവർ സംസാരിച്ചു. ദീർഘകാലമായി തരിശുകിടന്നിരുന്ന ചെങ്ങമനാട് മൂന്നാംവാർഡിലെ കൊറ്റം പുഞ്ചപാടശേഖരത്തിൽ കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിലെ രണ്ടാം ഘട്ടമായി അഞ്ചേക്കറിൽ ജ്യോതി നെൽകൃഷിയാന്ന് വിളവെടുത്തത്.