liya
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ നിന്നും എം.എ സംസ്‌കൃത സാഹിത്യ വിഭാഗത്തിൽ രണ്ടാം റാങ്ക് നേടിയ ലിയ വിനോദ് രാജിന് എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ യൂത്ത്മൂവ്‌മെന്റ് സമിതിയുടെ ഉപഹാരം പ്രസിഡന്റ് അമ്പാടി ചെങ്ങമനാട് കൈമാറുന്നു

ആലുവ: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ നിന്നും എം.എ സംസ്‌കൃത സാഹിത്യ വിഭാഗത്തിൽ രണ്ടാം റാങ്ക് നേടിയ എസ്.എൻ.ഡി.പി യോഗം തോട്ടയ്ക്കാട്ടുകര ശാഖാംഗം വിരുത്തിയിൽ വീട്ടിൽ വിനോദ് രാജ്‌ ,ലൈല ദമ്പതികളുടെ മകൾ ലിയ വിനോദ് രാജിനെ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ യൂത്ത്മൂവ്‌മെന്റ് സമിതിയും യൂണിയൻ സൈബർ സേനയും സംയുക്തമായി ആദരിച്ചു.

ആലുവ യൂണിയൻ ഗുരുവന്ദനം ബാലജനയോഗം സംസ്‌കൃത അദ്ധ്യാപിക കൂടിയാണ് ലിയ വിനോദ്. യൂത്ത് മൂവ്‌മെന്റിന് വേണ്ടി പ്രസിഡന്റ് അമ്പാടി ചെങ്ങമനാട്, സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം, സൈബർ സേനയ്ക്ക് വേണ്ടി ചെയർമാൻ കെ.ജി. ജഗൽകുമാർ എന്നിവർ ആദരിച്ചു. യൂണിയൻ യൂത്ത്മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് നിബിൻ നൊച്ചിമ, കൗൺസിലർമാരായ അനിത്രമേഷ്, ശരത് തായ്ക്കാട്ടുകര, രഞ്ജിത്ത് ആടുവാശേരി, തോട്ടയ്ക്കാട്ടുകര ശാഖ സെക്രട്ടറി ഒ.എൻ. നാണുക്കുട്ടൻ എന്നിവർ പങ്കെടുത്തു.