sndp
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നും കെമിക്കൽ എൻജിനിയറിംഗിൽ ഡോക്ടറേറ്റ് നേടിയ ഡോ. അശ്വതി അശോകിനെ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ എന്നിവർ ആദരിക്കുന്നു

നെടുമ്പാശേരി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ നിന്നും കെമിക്കൽ എൻജിനിയറിംഗിൽ ഡോക്ടറേറ്റ് നേടിയ എസ്.എൻ.ഡി.പി യോഗം സൗത്ത് അടുവാശേരി ശാഖാംഗം പി.ആർ. അനീഷിന്റെ ഭാര്യ ഡോ. അശ്വതി അശോകിനെ ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ എന്നിവർ ആദരിച്ചു. യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അമ്പാടി ചെങ്ങമനാട്, സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം, മലായ്ക്കുന്ന് ശാഖ യൂണിയൻ കമ്മിറ്റി അംഗം ഡോ. എം.ജി. സനിൽകുമാർ, ശാഖ പ്രസിഡന്റ് പി.വി. കൃഷ്ണൻകുട്ടി, സെക്രട്ടറി ടി.എസ്. സിജുകുമാർ, സൈബർ സേന യൂണിയൻ ചെയർമാൻ കെ.ജി. ജഗൽകുമാർ എന്നിവർ പങ്കെടുത്തു.