നെടുമ്പാശേരി: പാറക്കടവ് ഇ.എം.എസ് സ്മാരക ഗ്രന്ഥശാല അക്കാഡമിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ എം.എൻ. പാലൂർ അനുസ്മരണ പ്രഭാഷണവും അക്ഷരശ്‌ളോക സദസും സംഘടിപ്പിച്ചു.
എം.എൻ പാലൂരിന്റെ മകൾ സാവിത്രി പാലൂർ കവിത ആലപിച്ചു. വിശപ്പിന്റെ ദർശനം എന്ന വിഷയത്തിൽ സന്ദീപ് കാളത്തി മേയ്ക്കാട്ട് പ്രഭാഷണം നടത്തി. ഡോ. സുരേഷ് മൂക്കന്നൂർ മോഡററ്ററായിരുന്നു. ഡോ. ഋഷികേശൻ, ഡോ. ശ്രീനാഥ്, പി.എൻ. രഘുനാഥ പിഷാരടി, കൃഷ്ണൻ കോട്ടൂർ, കെ.പി. ഗോവിന്ദൻ, കെ.പി. ജോർജ് എന്നിവർ സംസാരിച്ചു. തുടർന്ന് അക്ഷരശ്ലോക സദസും നടന്നു.