അങ്കമാലി: കാത്തലിക്ക് സിറിയൻ ബാങ്ക് ജീവനക്കാർ ഈ മാസം 20 ,21, 22, തീയതികളിൽ പണിമുടക്കും. ജനവിരുദ്ധ ബാങ്ക് നയങ്ങൾ തിരുത്തുക, വ്യവസായ വേതന കരാർ നടപ്പിലാക്കുക, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ത്രിദിന പണിമുടക്ക്. പണിമുടക്ക് വിജയിപ്പിക്കുന്നതിനായി സമര സഹായസമിതി രൂപീകരിച്ചു. സി.എസ്.ഐ ഹാളിൽ ചേർന്ന യോഗം എ.കെ.ബി.ഇ.എഫ് സംസ്ഥാന സെക്രട്ടറി മാത്യു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി കെ.കെ.ഷിബു അദ്ധ്യക്ഷത വഹിച്ചു. ബി.ഇ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജു ആന്റണി, പി.എൻ.നാരായണൻ, ശ്യാമ എന്നിവർ പ്രസംഗിച്ചു. രക്ഷാധികാരികളായി റോജി.എം.ജോൺ എം.എൽ.എ, നഗരസഭ ചെയർമാൻ റെജി മാത്യു, അഡ്വ.ജോസ് തെറ്റയിൽ, പി.ജെ.വർഗീസ്, പി.ടി.പോൾ, എം.പി.പ്രദീപ് കുമാർ,.സിബി.രാജൻ (രക്ഷാധികാരികൾ) എം.ഡി. ലോനപ്പൻ (ചെയർമാൻ), കെ കെ.ഷിബു(കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.