hareesh-
കാക്കൂർ ആമ്പശ്ശേരിക്കാവിൽ ആചാര്യൻ ഹരീഷ്. ആർ.നമ്പൂതിരിപ്പാട് കുട്ടികളെ എഴുത്തിനിരുത്തുന്നു.

പിറവം: പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രത്തിൽ ഇരുപത്തിനാലോളം കുട്ടികളെ പരമേശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ എഴുത്തിനിരുത്തി. പ്രത്യേക ദീപാരാധനയ്ക്ക് പുറമെ പ്രശസ്ത കലാകാരൻ പാഴൂർ ഉണ്ണി ചന്ദ്രനും സംഘവും പാഞ്ചാരിമേളവും നടത്തി. ആമ്പശ്ശേരിക്കാവിൽ ഇരുപതോളം കുരുന്നുകളുടെ നാവിൽ ആചാര്യൻ ഹരീഷ്. ആർ. നമ്പൂതിരിപ്പാട് ഹരിശ്രീ കുറിച്ചു. തുടർന്ന് മേൽശാന്തി മംഗലത്ത് വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന വിശേഷാൽ പൂജകൾക്കും സരസ്വതി പൂജയ്ക്കും ശേഷം നിവേദിച്ച ഉണക്കലരിയിൽ കുട്ടികൾ അക്ഷരങ്ങൾ എഴുതി.

ഊരാണ്മ കാരണവർ കെ. ആർ. രാമൻ നമ്പൂതിരിപ്പാട്, ക്ഷേത്ര ഭാരവാഹികളായ അനിൽ. എസ്. നമ്പൂതിരിപ്പാട്, കൃഷ്ണൻ നമ്പൂതിരിപ്പാട്, സുജിത്ത് വാസുദേവൻ മംഗലം, ദേവസ്വം മാനേജർ ബാബു അമ്പാട്ട്, മീര. പി. നമ്പൂതിരിപ്പാട്, കൃഷ്ണ ബാബു എന്നിവർ നേതൃത്വം നൽകി. ശ്രീനാരായണപുരം ക്ഷേത്രത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റർ സി.എ.സന്തോഷ്‌ കുട്ടികളെ എഴുത്തിനിരുത്തി. എസ്.എൻ.ഡി.പി ശാഖ പ്രസിഡന്റ്‌ കെ.കെ. തമ്പി, സെക്രട്ടറി കെ.എൻ.മോഹനൻ, ക്ഷേത്രം മേൽശാന്തി ഉണ്ണിക്കൃഷ്ണൻ, ശ്രീനിവാസൻ തുടങ്ങിയവർ നേതൃത്വം നൽകി.