class
സൈബർ സുരക്ഷാ ബോധവൽക്കരണ സെമിനാർ കുന്നത്തുനാട് പ്രിൻസിപ്പൽ എസ്. ഐ എം.പി. എബി ഉദ്ഘാടനം നിർവഹിക്കുന്നു

പള്ളിക്കര: മോറക്കാല കെ.എ. ജോർജ് മെമോറിയൽ ലൈബ്രറിയുടേയും കുന്നത്തുനാട് പഞ്ചായത്ത് 17ാം വാർഡ് ജനകീയ കൂട്ടായ്മയുടേയും സംയുക്താഭിമുഖ്യത്തിൽ സൈബർ സുരക്ഷാ ബോധവത്കരണ സെമിനാർ നടത്തി. കുന്നത്തുനാട് പ്രിൻസിപ്പൽ എസ്. ഐ എം.പി. എബി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ. വർഗീസ് അദ്ധ്യക്ഷനായി. ആലുവ സൈബർ സെല്ലിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.എം. തൽഹത്ത് സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തിൽ ക്ലാസെടുത്തു. ജനമൈത്രി ബീറ്റ് ഓഫീസർ എ.എസ്.ഐ മനോജ് കുമാർ, ലൈബ്രറി സെക്രട്ടറി സാബുവർഗീസ്, സൂസൻ തോമസ്, പി.ഐ. പരീകുഞ്ഞ്, ജോർഡിൻ കെ. ജോയി, ലിജു സാജു, കെ.എ. മാധവൻ തുടങ്ങിയവർ സംസാരിച്ചു.