ആലുവ: ഉന്നത വിദ്യാഭ്യാസ രംഗം 21ാം നൂറ്റാണ്ടിലെ മാറ്റത്തിനനുസരിച്ച് പരിഷ്‌ക്കരിക്കേണ്ട ആവശ്യകതയെക്കുറിച്ച് കുഴിവേലിപ്പടി കെ.എം.ഇ.എ എൻജിനീയറിംഗ് കോളേജിൽ നാളെ ദേശീയ ശില്പശാല സംഘടിപ്പിക്കും. അമേരിക്കയിലെ മിഷ്ഗൻ യൂണിവേഴ്‌സിറ്റി മുൻ പ്രൊഫ. ഡോ. ജവഹർ നേസൻ ശില്പശാല ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ റിയാസ് അഹമ്മദ് സേട്ട്, സെക്രട്ടറി കെ.എ. ജലീൽ, കോളേജ് ഡയറക്ടർ ആന്റ് പ്രിൻസിപ്പൽ ഡോ. ടി.എം. അമർ നിഷാദ്, വൈസ് പ്രിൻസിപ്പൽ ഡോ. രേഖ ലക്ഷ്മണൻ എന്നിവർ പങ്കെടുക്കും. കെ.എം.ഇ.എ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇരുന്നൂറോളം അദ്ധ്യാപകർ ശില്പശാലയിൽ പങ്കെടുക്കും. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കേണ്ട ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കാരങ്ങളെ ആസ്പദമാക്കിയാണ് ശില്പശാല.