ആലുവ: ഗ്രീസിലെ റോഡ്‌സിൽ ഇന്നുമുതൽ 26 വരെ നടക്കുന്ന ലോക അമച്വർ ചെസ് മത്സരത്തിൽ ഡോ. നിമ്മി എ. ജോർജ് ഇന്ത്യയെ പ്രതിനിധീകരിക്കും. 2001ൽ ടെഹറാനിൽ നടന്ന ഏഷ്യൻ ജൂനിയർ ഗേൾസ് ചെസിലും 2006ൽ ജിബ്രാൾട്ടറിൽ നടന്ന അന്തർദേശീയ ചെസ് മത്സരത്തിലും 2009ൽ നടന്ന വനിതകളുടെ ഏഷ്യൻ ടീം ചെസ് മത്സരത്തിൽ ഇന്ത്യൻ ടീമിലും നിമ്മി ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. തൃക്കാക്കര ഭാരതമാതാ കോളേജിലെ കോമേഴ്‌സ് വകുപ്പ് മേധാവിയാണ് ആലുവ ദേശം അറയ്ക്കപറമ്പിൽ പ്രൊഫ. ജോർജ് ജോണിന്റെയും ലാലിയുടെയും മകളായ നിമ്മി. മത്സരത്തിൽ പങ്കെടുക്കുന്നതിനായി നിമ്മിയും സംഘവും ഗ്രീസിലെത്തി.