library
കാലടി പ്ലാൻ്റേഷൻ ലൈബ്രറി നടത്തിയ പ്രതിഭ സംഗമം ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി ഉദ്ഘാടനം ചെയ്യുന്നു.

കാലടി: വിവിധ മേഖലകളിൽ പ്രതിഭകളായവരെ കാലടി പ്ലാന്റേഷൻ ലൈബ്രറി ആൻഡ് ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹനായ വിനോദ്കുമാർ, നിയമബിരുദം നേടിയ ഗോപിക ഗോപി, പിന്നണിഗായിക ശാന്ത ബാബു, പ്ലാന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾ എന്നിവരെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ. മുരളി ഉപഹാരം സമർപ്പിച്ചു. വായനശാല പ്രസിഡന്റ് ബിജു ജോൺ അദ്ധ്യക്ഷനായി. കേരളകൗമുദി മാർക്കറ്റിംഗ് മാനേജർ സാജു ജോൺ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം ജിനേഷ് ജനാർദ്ദനൻ, പി.ടി.എ പ്രസിഡന്റ് മനോജ്കുമാർ, സൗമ്യ പ്രഭാസുധൻ എന്നിവർ സംസാരിച്ചു.