അങ്കമാലി: ദുരന്ത സാഹചര്യങ്ങളെ പ്രാദേശികമായി നേരിടുന്നതിനായി ദുരന്തനിവാരണ സന്നദ്ധ സേനക്ക് ബ്ലോക്ക് പഞ്ചായത്ത് .എല്ലാ ബ്ലോക്ക് ഡിവിഷനുകളിൽ നിന്നും തിരഞ്ഞെടുത്ത120 പേരടങ്ങുന്ന ദുരന്തനിവാരണ സേനയാണ് രൂപീകരിച്ചിട്ടുള്ളത്. ഇവർക്ക് പ്രത്യേക പരിശീലനം കൊടുക്കും. ദുരന്തനിവാരണ സേനയുടെ ഇന്ന് രാവിലെ 8.30 ന്അങ്കമാലി സി.എസ്.എ ഹാളിൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.റോജി.എം.ജോൺ എം.എൽ.എ, ബെന്നി ബെഹനാൻ എം.പി.അൻവർ സാദത്ത് എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മേരി ദേവസ്സിക്കുട്ടി എന്നിവർ പങ്കെടുക്കും.