കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവം നടത്തി. മന്ത്രി പി.രാജീവ് ഓൺലൈനിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്‌സിറ്റി സംഗീത വിഭാഗം മേധാവിയും മുഖ്യാതിഥിയുമായ ഡോ.മഞ്ജുഗോപാൽ നവരാത്രി മാഹാത്മ്യപ്രഭാഷണവും സംഗീതാർച്ചനയും നടത്തി .കെ.ജി സുധാകരൻ്റെ നേതൃത്വത്തിൽ തിരുവാതിര അക്കാഡമിയിലെ കുട്ടികളുടെ സംഗീതാർച്ചനയും ഉണ്ടായിരുന്നു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻ്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, സെക്രട്ടറി കെ.എ.പ്രസൂൺ കുമാർ, തിരുവാതിര അക്കാദമി പ്രസിഡൻ്റ് എം.കെ.ദാസ് എന്നിവർ സംസാരിച്ചു. അക്കാഡമി അദ്ധ്യാപകരായ വിനോദ് ഹരിദാസിൻ്റേയും ആർ.രാജേഷിൻ്റേയും നേതൃത്വത്തിൽ വയലിൻ , മൃദംഗം സോളോ, തിരുവാതിരകളി കനകം ശശിധരൻ്റെ നേതൃത്വത്തിൽ അക്കാദമി വിദ്യാർത്ഥികളുടെയും തിരുവാതിര കളി നടന്നു. നൃത്താദ്ധ്യാപിക സിന്ധു സുനിലിൻ്റെ നേതൃത്വത്തിൽ നൃത്താർച്ചനയും അരങ്ങേറി. ഇന്നലെ രാവിലെ 8 മണിക്ക് വിദ്യാരംഭം,പൂജയെടുപ്പിനു ശേഷം വിദ്യാഗോപാലമന്ത്രാർച്ചനയും നടത്തി.