തിരുമാറാടി:കാക്കൂർ വെട്ടിമൂട്ടിൽ നിന്നും ലഡാക്ക് വരെ സൈക്കിളിൽ യാത്ര ചെയ്ത് ലക്ഷ്യം പൂർത്തീകരിച്ച് തിരികെയെത്തിയ ബേസിൽ ജോർജിനെ ആദരിച്ചു. മണ്ണത്തൂർ
ആത്താനിയ്ക്കൽ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ ബേസിൽ ജോർജിനെ സ്കൂളിലെ അദ്ധ്യാപകർ വീട്ടിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചു. മെമൻ്റോ നൽകി ആദരിച്ചു. പ്രധാനാദ്ധ്യാപകൻ സുധാകരൻ.പി. ആർ ,അദ്ധ്യാപകരായ ഷാജി ജോൺ, സിജോ കുര്യാക്കോസ്, ബിന്ദു.ആർ എന്നിവർ നേതൃത്വം നൽകി.