മരട്: കുമ്പളം - മരട് ലൈബ്രറി കൗൺസിൽ നേതൃസമിതിയുടെ പുനസംഘടനയും രൂപീകരണവും നെട്ടൂർ ദേശീയവായനശാല ഹാളിൽ നടന്നു. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. നെട്ടൂർ ദേശീയവായനശാല സെക്രട്ടറി വി.കെ. പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി.ആർ. മുരുകേശൻ, പനങ്ങാട് പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.കെ. ശശിധരൻ, ജോ: സെക്രട്ടറി എ.കെ. വിനായകൻ, പനങ്ങാട് പബ്ലിക് ലൈബ്രറി ലൈബ്രേറിയൻ കെ.ജെ. ജോസഫ്, കുമ്പളം ഗ്രാമീണ ഗ്രന്ഥശാല പ്രസിഡന്റ് ഗിരിജാദേവി ടീച്ചർ, സെക്രട്ടറി കെ.എസ്. ഗിരിജാവല്ലഭൻ, നേതൃസമിതി കൺവീനർ എ.എസ്. വിനീഷ് എന്നിവർ സംസാരിച്ചു. ചർച്ചയിലെ സംശയങ്ങൾക്ക് താലൂക്ക് സെക്രട്ടറി ഡി.ആർ. രാജേഷ് മറുപടി നൽകി. പുതിയ നേതൃസമിതി കൺവീനറായി കുമ്പളം ഗ്രാമീണ ഗ്രന്ഥശാല സെക്രട്ടറി കെ.എസ്. ഗിരിജാവല്ലഭനേയും ജോ: കൺവീനറായി പനങ്ങാട് പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.കെ. ശശിധരനേയും തിരഞ്ഞെടുത്തു.