പറവൂർ: പറവൂർ സ്പാൻ - ന്യൂ സ്പോർട്സ് അക്കാഡമി പ്രൊഫഷണൽ ക്രിക്കറ്റ് പരിശീലനം വിജയദശമി ദിവസം മുതൽ ആരംഭിച്ചു. ബി.സി.സി.ഐ ബി ലെവൽ കോച്ചിംഗ് അംഗീകാരമുള്ള കെ.സി.എ കോച്ചായിരുന്ന ശ്രീജിത്താണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. അഞ്ചു വയസിന് മുകളിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അഡ്മിഷൻ ലഭിക്കും. ഇൻഡോർ ക്രിക്കറ്റ് പ്രാക്ടീസിംഗ് നെറ്റുകൾ, ബൗളിംഗ് മെഷീൻ ഉൾപ്പെടെ അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് പരിശീലനം.