കൊച്ചി: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ ആർ.എസ്.പി ലെനിനിസ്റ്റ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷന് മുമ്പിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റെജി.സി.വർക്കി അദ്ധ്യക്ഷത വഹിച്ചു. നേതാക്കന്മാരായ കോവൂർ മോഹൻ, ബി. രഘുനാഥൻ പിള്ള,വയലാർ സുരേന്ദ്രൻ,കെ.ടി. ആനന്ദൻ, മേരി പൈലി, രതീഷ് ലാൽ, ചന്ദ്രൻ പി.വി, എൽദോ വർഗീസ്, ആനന്ദ് ഘോഷ്, ജോസഫ്, ലിസി പത്രോസ് തുടങ്ങിയവർ പങ്കെടുത്തു. പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വർദ്ധനവ് പിൻവലിക്കുക, കർഷക ദ്രോഹനയങ്ങൾ തിരുത്തുക, പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കൽ, പാചക വാതകവില വർദ്ധനവ് തുടങ്ങിയവയ്ക്കെതിരെയായിരുന്നു പ്രതിഷേധം.