mini

കൊച്ചി: കൊച്ചി കോർപ്പറേഷൻ 62-ാം ഡിവിഷൻ കൗൺസിലർ എറണാകുളം സൗത്ത് വാര്യംറോഡ് ശാന്തിഭവനിൽ മിനി ആർ. മേനോൻ (43) നിര്യാതയായി. കാൻസർ ചികിത്സയിലായിരുന്നു. ബി.ജെ.പി മണ്ഡലം സെക്രട്ടറി, വൈസ് പ്രസിഡന്റ്, സഹകാർ ഭാരതി സംസ്ഥാന മഹിളാപ്രമുഖ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

സൗത്തിലെ കൗൺസിലർ ഓഫീസിൽ പൊതുദർശനത്തിന് വച്ചശേഷം വൈകിട്ട് മൂന്നുമണിയോടെ മൃതദേഹം സംസ്കരിച്ചു. ഭർത്താവ്: കൊടുങ്ങല്ലൂർചിറക്കൽ കോവിലകാംഗം കൃഷ്ണകുമാർ. മക്കൾ: വിദ്യാർത്ഥികളായ ഇന്ദുലേഖ, ആദിത്യൻ. അഡ്വ. രാജ്കുമാർ കെ.ആർ, പ്രേംനാഥ് കെ.ആർ എന്നിവർ സഹോദരങ്ങളാണ്.