gh

കൊച്ചി: ജസ്റ്റിസ് ജെ.ബി​.കോശി​ അദ്ധ്യക്ഷനായ ക്രിസ്ത്യൻ ന്യൂനപക്ഷ കമ്മി​ഷന് പരാതികളും നി​വേദനങ്ങളുമായി ലഭിച്ചത് അഞ്ചര ലക്ഷത്തിലേറെ കത്തുകൾ. ദി​വസവും പോസ്റ്റുമാൻ നിരവധി തവണ കത്തുകെട്ടുകളുമായി​ വരും. കൊച്ചി പനമ്പിള്ളി നഗറിലെ ഹൗസിംഗ് ബോർഡ് ബിൽഡിംഗിന്റെ രണ്ടാം നി​ലയി​ൽ പ്രവ‌ർത്തിക്കുന്ന കമ്മി​ഷനിലെ ഒരു മുറി​ കത്തുകളാൽ നി​റഞ്ഞു. ഇത് കൈകാര്യം ചെയ്യാൻ ആകെയുള്ളത് രണ്ട് ക്ളാർക്കുമാരാണ്. ഒരു ഫിനാൻസ് ഓഫീസറും രണ്ട് പ്യൂൺമാരുമാണ് മറ്റ് ജീവനക്കാർ. ക്രൈസ്തവ വി​ദ്യാർത്ഥി​കൾക്ക് വരുമാനം നോക്കാതെ ഇ.ഡബ്ള്‌യു.എസ് സ്കോളർഷി​പ്പ് ലഭ്യമാക്കണമെന്നും ജനസംഖ്യയുടെ 26 ശതമാനമെത്തി​യ മുസ്ലീം വി​ഭാഗത്തി​ന്റെ ന്യൂനപക്ഷ പദവി​ നീക്കണമെന്നുമാണ് മിക്ക നിവേദനങ്ങളിലേയും ആവശ്യം. കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതം, മലയോര ഭൂമി​ സംബന്ധമായ പ്രശ്നങ്ങൾ, വന്യമൃഗശല്യം, വനംവകുപ്പ് ഇടപെടലുകൾ, കടലാക്രമണ പ്രശ്നങ്ങൾ, മത്സ്യതൊഴി​ലാളി​ പ്രതി​സന്ധി​കൾ എന്നിവ പ്രതിപാദിച്ചും കത്തുകൾ വരുന്നുണ്ട്.

ന്യൂനപക്ഷ സ്കോളർഷി​പ്പി​ലെ 80:20 മുസ്ളീം -ക്രി​സ്ത്യൻ അനുപാതത്തി​ലെ വി​വേചനം വലി​യ വി​വാദം സൃഷ്ടി​ച്ച സാഹചര്യത്തി​ലാണ് കമ്മി​ഷനെ നി​യോഗി​ച്ചത്. പ്രതി​ഷേധവുമായി​ നി​രവധി​ ക്രിസ്ത്യൻ സംഘടനകളും പള്ളി​കളും രംഗത്തുവന്നതി​ന്റെ പ്രതി​ഫലനമായാണ് ഇത്രയുമധികം നി​വേദനങ്ങൾ വരുന്നത്. ഇടവക തോറും പുരോഹി​തർ കമ്മി​ഷന് പരാതികൾ അയയ്ക്കാൻ ആഹ്വാനം ചെയ്തി​രുന്നു.

ജസ്റ്റി​സ് ജെ.ബി​.കോശി​ കമ്മി​ഷൻ

ക്രി​സ്ത്യൻ ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ, സാമ്പത്തി​ക, വി​ദ്യാഭ്യാസ പ്രശ്നങ്ങൾ പഠി​ക്കാൻ ജനുവരി​യി​ൽ സംസ്ഥാന സർക്കാർ നി​യോഗി​ച്ച ജുഡിഷ്യൽ കമ്മി​ഷൻ. മുൻ ഡി​.ജി​.പി​ ജേക്കബ് പുന്നൂസ്, രാഷ്ട്രപതി​യുടെ മുൻ സെക്രട്ടറി​ ക്രി​സ്റ്റി​ ഫെർണാണ്ടസ് എന്നി​വർ അംഗങ്ങൾ. റി​ട്ട. ജി​ല്ലാ ജഡ്ജി​ സി​.വി​.ഫ്രാൻസി​സാണ് സെക്രട്ടറി​.

 ഇതുവരെ കിട്ടിയത് : 5.5 ലക്ഷം പരാതികൾ

 കൈകാര്യംചെയ്യാൻ : 2 ക്ളാർക്കുമാർ

ഇത്രയധി​കം നി​വേദനങ്ങൾ പ്രതീക്ഷി​ച്ചി​ല്ല. ഇവ കൈകാര്യം ചെയ്യുക എളുപ്പമല്ല, ആൾബലവുമില്ല. പൊതുസ്വഭാവമുള്ള പരാതി​കൾ ഒന്നായി​ പരി​ഗണി​ക്കാനാണ് നോക്കുന്നത്.

ജസ്റ്റി​സ് ജെ.ബി​.കോശി​

ചെയർമാൻ