krithika
കേന്ദ്ര സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച തൃക്കാക്കര നവരാത്രി ആഘോഷവേദിയിൽ കുമാരി കൃതിക പാടുന്നു

കളമശേരി: കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള ദക്ഷിണ ഭാരത സംസ്കാര കേന്ദ്രവും തൃക്കാക്കാര സ്വസ്തി ട്രസ്‌റ്റും സംയുക്തമായി, തൃക്കാക്കര ശ്രീ ഭഗവതി അമ്പലം പൂക്കോട്ടു രവിവർമ്മ സഭാഗൃഹത്തിൽ സംഘടിപ്പിച്ച നവരാത്രി സാംസ്കാരികോത്സവം സമാപന സമ്മേളനത്തിൽ ദക്ഷിണ ഭാരത സംസ്ക്കാര കേന്ദ്ര പ്രതിനിധി അനിൽ പുത്തലത്ത്, മുൻ പ്രൊഫസർ കൃഷ്ണമൂർത്തി , ഡോ.എ കൃഷ്ണമൂർത്തി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ സമിതി അംഗം പ്രൊഫസർ. ശിവപ്രസാദ് എന്നിവവർ സംസാരിച്ചു. സമാപന സഭയിൽ എസ്. കൃതികയുടെ സംഗീത കച്ചേരിയും നടന്നു.