jiya

പെരുമ്പാവൂർ: മോട്ടോർ മോഷ്ടിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റുചെയ്തു. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശിയായ ജിയാറുൾ മണ്ഡലാണ് (30) പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. വെങ്ങോല സ്വദേശിയായ വീട്ടുടമസ്ഥന്റെ കാർപോർച്ചിന് സമീപം സ്ഥാപിച്ചിരുന്ന പതിനയ്യായിരം രൂപ വിലയുള്ള മോട്ടോറാണ് മോഷ്ടിച്ചത്. പെരുമ്പാവൂർ സബ് ഇൻസ്‌പെക്ടർ സി.ബി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.