പെരുമ്പാവൂർ: യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി.സി. അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസറെ ഉപരോധിച്ചു. ആലുവ മൂവാറ്റുപുഴ റൂട്ടിലെ യാത്രാക്ലേശം ഉടൻ പരിഹരിക്കുക, കോതമംഗലത്തു നിന്നും എറണാകുളത്തേക്ക് കൂടുതൽ ഫെയര്‍‌സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ അനുവദിക്കുക, കൊവിഡിന് മുമ്പ് വെട്ടിച്ചുരുക്കിയ സർവീസുകൾ പുനരാരംഭിക്കുക, കെ. എസ്. ആർ.ടി.സി. സർവീസ് നടത്തുന്ന ബസുകളുടെ കിലോമീറ്റർ 280 കിലോമീറ്ററിൽ നിന്നും 180 കിലോമീറ്ററാക്കി കുറച്ചത് പൊതുജനങ്ങളെയും വിദ്യാർത്ഥികളുടെയും യാത്രാക്ലേശം അതിരൂക്ഷം ആക്കിയതിന് പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധസമരം നടത്തിയത്. ഈ വിഷയങ്ങളിൽ അടിയന്തരമായി ഒരു പരിഹാരം കണ്ടെതിയില്ലെങ്കിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അതി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കെ.എസ്.ആർ.ടി.സി. അധികൃതരെ അറിയിച്ചു. യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കമൽ ശശിയുടെ അധ്യക്ഷതയിൽ നടന്ന ഉപരോധ സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിം ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കൗൺസിലർ അഭിലാഷ് പുതിയേടത്ത്, രായമംഗലം പഞ്ചായത്ത് അംഗം കുര്യൻ പോൾ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഷാജി കുന്നത്താൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ബിബിൻ ഇ.ഡി., ഷഫീക് എ.പി., മണ്ഡലം പ്രസിഡന്റുമാരായ ചെറിയാൻ ജോർജ്, അരുൺകുമാർ കെ.സി, അഗ്രോസ്സ് പുല്ലൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ജലീൽ രാജൻ, വിമേഷ് വിജയൻ , രാജേഷ് ഇരിങ്ങോൾ, സനൂപ് കാസിം, കോൺഗ്രസ് നേതാക്കളായ സാദിഖ് അമ്പാടൻ,അബ്ദുൾ നിസാർ, ജോൺസൺ തോപ്പിലാൻ, വിജു കീഴില്ലം, ജിബിൻ ചിറപ്പുള്ളി തുടങ്ങിയവർ നേതൃത്വം നൽകി.