മൂവാറ്റുപുഴ: മലയാള ചലച്ചിത്ര വേദിയിലെ അതുല്യ അഭിനയ പ്രതിഭ ആയിരുന്ന നെടുമുടി വേണുവിന്റെ ആകസ്മികമായ നിര്യാണത്തിൽ മൂവാറ്റുപുഴ ഫിലിം സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി .കലാകേന്ദ്ര ഫൈൻആർട്സ് അക്കാഡമിയിൽ ചേർന്ന യോഗത്തിൽ ഫിലിം സൊസൈറ്റി പ്രസിഡന്റ് യു .ആർ .ബാബു അദ്ധ്യക്ഷത വഹിച്ചു .സെക്രട്ടറി പ്രകാശ് ശ്രീധർ ,ട്രഷറർ എം .എസ് .ബാലൻ ,കലാകേന്ദ്ര ഡയറക്ടർ വർഗീസ് മണ്ണത്തൂർ , എൻ .വി .പീറ്റർ , എം .എൻ .രാധകൃഷ്ണൻ ,അഡ്വ .ബി .അനിൽ ,പി .എ .സമീർ ,കെ .ആർ .സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു .