പറവൂർ: പറവൂരിലെ മുതിർന്ന സി.പി.ഐ നേതാവ് പെരുമ്പടന്ന കോഞ്ഞാട്ട്പറമ്പിൽ കെ.വി. സുകുമാരൻ (90) നിര്യാതനായി. ഏഴിക്കരയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകരിൽ പ്രമുഖനായിരുന്നു. ഏഴിക്കര പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്നു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് രൂപീകരണശേഷം ബ്ലോക്ക് വൈസ് പ്രസിഡന്റുമായി. അവിവാഹിതനാണ്. പരേതനായ വേലായുധനാണ് പിതാവ്. സഹോദരങ്ങൾ: പരേതരായ ഗോപാലകൃഷ്ണൻ, സുലോചന, ലീല.