cpi
കൊച്ചി ദേവസ്വം ബോർഡിലെ സി.പിഐ അംഗത്തിനെതിരെ സി.പി.ഐ ചോറ്റാനിക്കര ലോക്കൽ കമ്മറ്റി നടത്തിയ പ്രതിഷേധം

ചോറ്റാനിക്കര: കൊച്ചി ദേവസ്വം ബോർഡിലെ സി.പി.ഐ അംഗം നാരായണനെതിരെ ചോറ്റാനിക്കര ക്ഷേത്രത്തിനുമുന്നിൽ സി.പി.ഐയുടെ പ്രതിഷേധം. ചോറ്റാനിക്കര പാർട്ടി ഓഫീസിലേയ്ക്ക് ക്ഷണിച്ചപ്പോൾ മോശം പരാമർശം നടത്തിയെന്നാണ് സി.പി.ഐ ചോറ്റാനിക്കര ലോക്കൽ സെക്രട്ടറി ഇ.ആർ വിജയകുമാറിന്റെ ആരോപണം. പാർട്ടിയെ വേണ്ടാത്ത അംഗത്തിനെ ഞങ്ങൾക്കും വേണ്ട എന്നെഴുതിയ പ്ലക്കാർഡുകളുമായി ഇന്നലെ ചേറ്റാനിക്കര ക്ഷേത്രത്തിനു മുന്നിലായിരുന്നു സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധം. ഇ.ആർ വിജയകുമാർ, കെ.ഡി. സലിംകുമാർ, കെ.കെ. തങ്കപ്പൻ, മഹിളാസംഘം സെക്രട്ടറി ഡെൻസി ജേക്കബ് എന്നിവർ നേതൃത്വം നൽകി.