പിറവം: പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ പാഴൂർ ഉണ്ണിചന്ദ്രന്റെ നേതൃത്വത്തിൽ ധ്രുവം മേളം അരങ്ങേറി. പാഴൂർ നാദദശകം ചെണ്ട കളരിയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു അപൂർവ്വ മേളങ്ങളിൽ ഒന്നായ "ധ്രുവം മേളം'' മൂന്ന് കാലങ്ങളിലായി ക്ഷേത്ര മുറ്റത്ത് കൊട്ടികയറിയത്.
56 അക്ഷരകാലത്തിൽ ചിട്ടപ്പെടുത്തിയമേളം ഒന്നാം കാലത്തിൽ തുടങ്ങി 28 അക്ഷരകാലം 2 കാലം 14 അക്ഷരകാലത്തിൽ 3 കാലങ്ങളിൽ കൊട്ടി തീർത്തു. തുടർന്ന് കലാരംഗത്തെ അതുല്യപ്രതിഭയും കളരിയുടെ അരങ്ങേറ്റമേളങ്ങളിലെ കുറുംകുഴൽ പ്രമാണിയുമായ പാണാവള്ളി ബാബുവിനെ ആദരിച്ചതിനോടൊപ്പം വാർഷിക പരിപാടികളിൽ പങ്കെടുത്ത മുഴുവൻ കലാകാരന്മാർക്കും ആദരവ് നടത്തി. കളരി ഗുരുനാഥൻ പാഴൂർ ഉണ്ണിക്ക് ശിഷ്യന്മാരുടെ സ്നേഹോപഹാര സമർപ്പണവും നടന്നു.