crime
ബിജി (52)

മൂവാറ്റുപുഴ: പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസപെടുത്തുകയും പൊലീസ് വാഹനത്തിന്റെ ചില്ല് തകർക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. മുളവൂർ തൃക്കളത്തൂർ തേരാപ്പാറ ജംഗ്ഷൻ ഭാഗത്തു മാടകയിൽ വീട്ടിൽ ബിജിനെയാണ് (52) മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തത്. തൃക്കളത്തൂർ പള്ളിത്താഴത്തെ വീട്ടിൽ ഭാര്യയെയും മകനെയും അക്രമിക്കുന്നതായി വീട്ടുകാർ പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ നായയെ അഴിച്ചുവിട്ട് കടിപ്പിക്കാൻ ശ്രമിക്കുകയും കൈയേറ്റം ചെയ്യുകയുമുണ്ടായി. അസഭ്യം പറഞ്ഞ് പൊലീസ് വാഹനത്തിന്റെ ചില്ല് തകർക്കുകയും ചെയ്തു. മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ സി.ജെ. മാർട്ടിൻ, എസ്.ഐ എം സൈദ്, എ.എസ്.ഐ പി.എസ്. ജോജി, സീനിയർ സി.പി.ഒ സുരേഷ് ചന്ദ്രൻ എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റുചെയ്‌തത്.