പിറവം: പാലച്ചുവട് മുളക്കുളം വടക്കേക്കര ഗുരുദേവ ക്ഷേത്രത്തിൽ വിജയദശമി ആഘോഷിച്ചു. സരസ്വതീ മണ്ഡപത്തിൽ പൂജയെടുപ്പും വിദ്യാരംഭവും വിദ്യാഗോപാല മന്ത്രാർച്ചനയും നടന്നു. ലാലൽ തന്ത്രികൾ, സുമേഷ് ശാന്തി, ശാഖാ പ്രസിഡന്റ് രാജീവ് പ്ലാക്കീൽ, സെക്രട്ടറി സുമോൻ, എം.എ.യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡന്റ് ലീന സോമൻ, വനിതാ സംഘം ശാഖാ പ്രസിഡന്റ് ഉഷാ സോമൻ, സെക്രട്ടറി ഷെറീന പ്രകാശ് എന്നിവർ നേതൃത്വം നൽകി.