കോലഞ്ചേരി: വിദ്യാരംഭത്തിനെത്തിയവർക്ക് വിത്തു നൽകി പുത്തൻ കാർഷീക സംസ്ക്കാരത്തിന് തുടക്കമിട്ട് പുത്തൻകുരിശ് പുത്തൻകാവ് ഭഗവതി ക്ഷേത്രം. ഇന്നലെ ക്ഷേത്രത്തിൽ എത്തിച്ചേർന്ന ഭക്തജനങ്ങൾക്കെല്ലാം ഇവിടെ തന്നെ വിളയിച്ച പച്ചക്കറിയുടെ വിത്ത് ചെറിയ കവറിലാക്കി സൗജന്യമായി വിതരണം ചെയ്തു. ക്ഷേത്രത്തിലെ തരിശായി കിടന്ന മൈതാനത്ത് ലോക്ക് ഡൗൺ കാലത്താണ് കൃഷി തുടങ്ങിയത്. ഇത്തരത്തിൽ ഉത്പാദിപ്പിച്ച വിത്താണ് ഭക്തർക്ക് നൽകിയത്.