muni
തോട്ടുവ മംഗള ഭാരതി ആശ്രമത്തിൽ നടന്ന ഗുരു മുനി നാരായണ പ്രസാദ് ശതാഭിഷേക വിജ്ഞാന സദസ്സ്എം.എസ്.സി. റാങ്ക് ജേതാവ് പാർവതി സുനിലിനെ സ്വാമിനി ജ്യോതിർമയി ഭാരതി അനുമോദിക്കുന്നു.വായനാ പൂർണിമ ജില്ലാ കോ-ഓർഡിനേറ്റർ ഇ.വി നാരായണൻ, ഡോ.സുമ ജയചന്ദ്രൻ, സ്വാമിനി ത്യാഗീശ്വരി, ഡോ.വി.കെ. സന്തോഷ്, ശ്രീഷയ സന്തോഷ് എന്നിവർ സമീപം.

പെരുമ്പാവൂർ: വിജയദശമി ദിനത്തിൽ തോട്ടുവ മംഗള ഭാരതി ആശ്രമത്തിൽ ഗുരു മുനി നാരായണ പ്രസാദ് ശതാഭിഷേക വിജ്ഞാന സദസ്
നടന്നു. ശ്രീഷസന്തോഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം നാരായണ ഗുരുകുലം സ്റ്റഡി സർക്കിൾ കൊല്ലം ജില്ല കൺവീനർ ഡോ.വി.കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. ഡോ സുമ ജയചന്ദ്രൻ, സ്വാമിനി ത്യാഗീശ്വരി എന്നിവർ ജനനീ നവരത്‌ന മഞ്ജരി പഠനക്ലാസ് നയിച്ചു. എം.എസ്.സി ജോഗ്രഫി പരീക്ഷയിലെ റാങ്ക് ജേതാവ് പാർവ്വതി സുനിൽ, വിദ്യാഭാസ സാംസ്‌കാരിക സാമൂഹിക മണ്ഡലങ്ങളിലെ നിറ സാന്നിദ്ധ്യമായ ഇ. വി നാരായണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സ്വാമിനി ജ്യോതിർമയി ഭാരതി അനുഗ്രഹ പ്രഭാഷണം നടത്തി.ഗുരു മുനി നാരായണ പ്രസാദ് ശതാഭിഷേകം താലൂക്ക് കൺവീനർ സുനിൽ എം.വി, ഒക്കൽ ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി എം.ബി. രാജൻ, നാരായണ ഗുരുകുലം സ്റ്റഡി സർക്കിൾ ജില്ലാ കൺവീനർ എം.എസ്.സുരേഷ്എന്നിവർ പങ്കെടുത്തു