കൊച്ചി: ശ്രീനാരായണ ലഹരിവിമുക്തി പരിഷത്ത് കൊച്ചി മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. കുമ്പളങ്ങി ഇല്ലിക്കൽ ശ്രീനാരായണ എൽ.പി സ്കൂൾ ഹാളിൽ ചേർന്ന സമ്മേളനം അഡ്വ. എൻ.എൻ. സുഗുണപാലൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡന്റ് വിനയൻ ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു. ഡോ.ഇ.വി. സത്യൻ അനുഗ്രഹപ്രഭാഷണം നടത്തി. ലഹരിവിമുക്തിപരിഷത്ത് സംസ്ഥാന സംഘാടക സെക്രട്ടറി ഗാർഗ്യൻ സുധീരൻ, സംസ്ഥാന സമിതി അംഗങ്ങളായ സിൽവി വിജയൻ, ചൈതന്യ ചക്രവർത്തി, ടി. ബാബുരാജ്, ടി.എൻ. പ്രതാപൻ, ജില്ല ട്രഷറർ ഷനോജ് രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ഷിബു സരോവരം സ്വാഗതം പറഞ്ഞു. മണ്ഡലം കമ്മിറ്റി ഭാരവാഹികളായി സുലഭ ശ്രീനിവാസൻ, രൂപേഷ്, സുരേഷ്, മീന ഷിബു, സുമി ഷിബു എന്നിവരെ തിരഞ്ഞെടുത്തു.