sndp
എസ്.എൻ.ഡി.പി യോഗം വെണ്ണല ശാഖയിലെ വിദ്യാഭ്യാസ അവാർഡ് വിതരണം അമൃത മധുവിന് നൽകി ശാഖ പ്രസിഡന്റ് ടി.എം വിജയകുമാർ നിർവഹിക്കുന്നു

കൊച്ചി: എസ്.എൻ.ഡി.പി യോഗം 164ാം നമ്പർ വെണ്ണല ശാഖയിലെ ഗുരുദേവക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാരംഭ ചടങ്ങുകൾ നടന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം പ്രസിഡന്റ് ടി.എം. വിജയകുമാർ നിർവഹിച്ചു. ഉന്നത വിജയം നേടിവർക്ക് അവാർഡ് നൽകി. ശാഖ സെക്രട്ടറി എ.എം. സുരേന്ദ്രൻ , വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ, യൂണിയൻ കമ്മിറ്റിയംഗം വേണു, കമ്മിറ്റിയംഗം ബിജു എന്നിവർ പങ്കെടുത്തു.