വൈപ്പിൻ : ചെറുവൈപ്പ് വി.ഡി.സഭ എൽ.പി.സ്‌കൂളിൽ അബ്ദുൽ കലാം ജയന്തി ആചരിച്ചു. സ്‌കൂൾ അങ്കണത്തിലെ അബ്ദുൾ കലാം പ്രതിമയിൽ സ്‌കൂൾ മാനേജർ ടി.ജി. വിജയൻ പുഷ്പഹാരം ചാർത്തി. പ്രധാന അദ്ധ്യാപകൻ എം.മനോജ്, പി.ടി.എ പ്രസിഡന്റ് സി.ഡി.നിഗേഷ്, വാർഡ് മെമ്പർ സവിത അരോഷ്, ഉമ.കെ.ബാബു തുടങ്ങിയവർ പങ്കെടുത്തു.