വൈപ്പിൻ: ചെറായിയിൽ കഴിഞ്ഞദിവസം സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ഡിസ്പെൻസറി കിഴക്ക് തൈക്കാട്ട് വീട്ടിൽ ടി.കെ. വിശ്വംഭരനാണ് (69) മരണമടഞ്ഞത്. സ്കൂട്ടർ ഓടിച്ചിരുന്ന ഇയാളുടെ സഹോദരി പുത്രൻ പറവൂർ പുഴക്കരേടത്ത് പ്ലാശേരി ശ്യാംജിത്ത് (44) എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ ചെറായി പറവൂർ റിപ്പബ്ലിക് റോഡ് പള്ളിസ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം. ഭാര്യ: കുസുമം. മക്കൾ : സജീഷ്, സന്ധ്യ. മരുമക്കൾ : പ്രീത, സുധീന്ദ്രൻ.