van
മുളന്തുരുത്തിയിൽ കാറുമായി കൂട്ടിയിടിച്ചു മറിഞ്ഞ എയ്സ് വാൻ

മുളന്തുരുത്തി: മീൻ കയറ്റിവന്ന എയ്സും കാറും കൂട്ടിയിടിച്ച് എയ്സ് തലകീഴായി മറിഞ്ഞു. യാത്രക്കാർ പരിക്കുകളോടെ രക്ഷപ്പെട്ടു. മുളന്തുരുത്തി പെരുമ്പിള്ളി മലയാള സ്കൂളിനു സമീപം ഇന്നലെ രാവിലെ 11.30നായിരുന്നു അപകടം. കൊച്ചിയിൽ നിന്നും മീൻ കയറ്റി മുണ്ടക്കയത്തേയ്ക്കു പോയ എയ്സും കാഞ്ഞിരമിറ്റം ഭാഗത്തു നിന്നും വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കീഴ്മേൽ മറിഞ്ഞ എയ്സിസിനുള്ളിൽ പെട്ടവരെ നാട്ടുകാരെത്തി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. മുളന്തുരുത്തി പൊലീസ് കേസെടുത്തു.