മൂവാറ്റുപുഴ: മൂവാറ്റുപുഴ അജു ഫൗണ്ടേഷൻ, മൂവാറ്റുപുഴ കലാകേന്ദ്ര ഫൈൻ അർട്ട്സ് അക്കാഡമിയും സംയുക്തമായി സംഘടിപ്പിക്കുന്ന മൂവാറ്റുപുഴയോരം ചിത്രകലാകാരസംഗമം നാളെ 19 വരെ കലാകേന്ദ്ര ഹാളിൽ (കാർട്ടൂണിസ്റ്റ് യേശുദാസൻ നഗർ) നടക്കും.കേരളത്തിലെ 25 കലാകാരന്മാർ പങ്കെടുക്കും. ചിത്രകലാ ക്യാമ്പ്,പ്രഭാഷണം, സംവാദം, സ്ലൈഡ് പ്രസന്റേഷൻ എന്നിവയുണ്ടാകും. നാളെ രാവിലെ 10.30 ന് കേരള ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്യും. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ, മാത്യൂ കുഴൽനാടൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.18ന് വൈകിട്ട് അഞ്ചിന് നടത്തുന്ന സംവാദത്തിൽ ഡോ.അജയ് ശേഖർ വിഷയം അവതരിപ്പിക്കും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, സാജു തുരുത്തിൽ എന്നിവർ പങ്കെടുക്കും.19 ന് വൈകിട്ട് ചേരുന്ന സമാപന സമ്മേളനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺ ലൈനിൽ ഉദ്ഘാടനം ചെയ്യും. ആന്റണി ജോൺ എം.എൽ.എ പങ്കെടുക്കും.