school
പേഴയ്ക്കാപ്പിള്ളി അറഫ കോളേജിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ പായിപ്ര ഗവ.യു.പി സ്കൂളും പരിസരവും ശുചീകരിക്കുന്നു

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി അറഫ കോളേജിലെ നാഷ്ണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി പായിപ്ര ഗവ.യുപി സ്കൂളും പരിസരവും ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ നസീർ അലിയാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി.വിനയൻ, പഞ്ചായത്തംഗങ്ങളായ ജയശ്രീ ശ്രീധരൻ ,പി. എച്ച്.സക്കീർ ഹുസൈൻ, പി.ടി.എ പ്രസിഡന്റ് നസീമ സുനിൽ, വൈസ് പ്രസിഡന്റ് പി.ഇ. നൗഷാദ്, അറഫ സ്കൂൾ മാനേജർ കെ.കെ .ഉമ്മർ, കോളേജ് പ്രിൻസിപ്പൽ ശ്രീകല എസ്, കോളേജ് ജനറൽ സെക്രട്ടറി മൂസ മൂലയിൽ, എൻ .എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ വിനി മോഹനൻ, ശരത് പി .എസ് , അദ്ധ്യാപകരായ അനിത ഷിജു, സിയാദ് ഇബ്രാഹിം, സ്കൂൾ എച്ച് .എം .ഇൻ ചാർജ് നൗഫൽ.കെ.എം, സ്കൂൾ അദ്ധ്യാപകരായ സെലീന എ, മുഹ്സിന.പി.കെ , സഹദിയ.കെ.എം , അനീസ.കെ.എം, സന്ധ്യ പി. ആർ , പി.ടി.എ അംഗങ്ങളായ നവാസ്.പി.എം , സാജിദ്.എ.എം എന്നിവർ സംസാരിച്ചു.