കൊച്ചി: മകളെ സഹോദരന്മാർ പീഡിപ്പിച്ചെന്ന കേസ് ഒഴിവാക്കുന്നതിന് അഞ്ചുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നുള്ള മാതാപിതാക്കളുടെ പരാതിയിൽ എ.എസ്.ഐക്ക് സ്ഥലംമാറ്റം. എറണാകുളം നോർത്ത് സ്‌റ്റേഷനിലെ എ.എസ്.ഐ. വിനോദ് കൃഷ്ണയെയാണ് ജില്ലാ സായുധസേനാ ക്യാമ്പിലേക്ക് സ്ഥലംമാറ്റിയത്. അന്വേഷണവിധേയമായാണ് സ്ഥലംമാറ്റം. വിനോദ് കൃഷ്ണക്കെതിരെ സ്‌പെഷ്യൽ ബ്രാഞ്ചിന്റെ വിശദമായ അന്വേഷണം നടക്കുകയാണ്. തുടർന്നാകും ശിക്ഷാനടപടികളിലേക്ക് കടക്കുക.