കൊച്ചി: കലൂർ‌ സ്വകാര്യ ബസ്‌സ്റ്റാൻഡിൽ ബസ് ഇടിച്ചു സ്ത്രീ മരിച്ചു. കിഴക്കമ്പലം സ്വദേശി അന്നമ്മയാണ് (60) മരിച്ചത്. ക്രോസ് ചെയ്യുന്നതിനിടയിൽ അന്നമ്മയെ ബസ് ഇടിക്കുകയായിരുന്നു. ഇവരെ ഉടനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് നോർത്ത് പൊലീസ് അറിയിച്ചു.