കൊച്ചി: പാട്ടക്കാലാവധി കഴിഞ്ഞിട്ടും കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങൾ നിയമനിർമ്മാണത്തിലൂടെ ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെ.പി.എം.എസ് സംസ്ഥാന സമിതിയംഗം എം. രവി ആവശ്യപ്പെട്ടു. പാട്ടസ്ഥലം ഏറ്റെടുത്ത് വീടില്ലാത്ത ഭൂരഹിതരായ പട്ടികവിഭാഗങ്ങൾക്ക് കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.എം.എസ് സിറ്റി ശാഖാ രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യൂണിയൻ പ്രസിഡന്റ് കെ.വി. പ്രകാശൻ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. മനോഹരൻ, എറണാകുളം യൂണിയൻ സെക്രട്ടറി അശോക് കുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് മനോജ് വടുതല, യൂണിയൻ കമ്മറ്റി അംഗങ്ങളായ പി.യു. അശോകൻ, രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സിറ്റി ശാഖാ ഭാരവാഹികളായി ടി.പി. വിനയരാജ് (പ്രസിഡന്റ് ), വി.വി. സാജു (സെക്രട്ടറി), എ. രാജേഷ് (സെക്രട്ടറി), സൗന്ദരാജ്, ശ്രീകുമാർ, പ്രതീഷ് കുമാർ, ഷിബുകുമാർ, രമ്യ പ്രതീഷ്, സ്മിത വിനയരാജ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. പ്രതീഷ് കുമാർ സ്വാഗതവും എ. രാജേഷ് നന്ദിയും പറഞ്ഞു.