മൂവാറ്റുപുഴ: ലൈറ്റ് ഒഫ് മദീന മീലാദ് കോൺഫറൻസിന്റെ ഭാഗമായി പ്രഖ്യാപിച്ച സാന്ത്വനം പദ്ധതിയിൽപ്പെടുത്തി മുവാറ്റുപുഴ പുളിഞ്ചോട് ആയുർവേദ ഹോസ്പിറ്റലിൽ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു. എസ്.വൈ.എസ് സ്റ്റേറ്റ് സെക്രട്ടറിയും പ്രോഗ്രാം ചെയർമാനുമായ എം.പി അബ്ദുൽ ജബ്ബാർ കാമിൽ സഖാഫി ഭക്ഷ്യവസ്തുക്കളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.സാന്ത്വനം സെക്രട്ടറി മുനീർ,സോൺ സെക്രട്ടറി ഷാജഹാൻ സഖാഫി, പ്രോഗ്രാം കൺവീനവർ മിൻഹാസ്, ഫിനാൻസ് സെക്രട്ടറി അജ്മൽ സഖാഫി, ശകീർ മുടവൂർ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.