കൊച്ചി: സ്വകാര്യ സുരക്ഷാ ജീവനക്കാർക്ക് ആദരം അർപ്പിച്ച് ഡിസംബർ നാലിന് പ്രൈവറ്റ് സെക്യൂരിറ്റി ഡേ ആചരിക്കുന്നു. സ്റ്റേറ്റ് അസോസിയേഷൻ ഒഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ട്രിയും (സാപ്‌സി) സെൻട്രൽ അസോസിയേഷൻ ഒഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ട്രിയും ചേർന്നാണ് ദിനാചരണം നടത്താൻ തീരുമാനിച്ചത്. യോഗത്തിൽ സാപ്‌സി സംസ്ഥാന ഭാരവാഹികളായ ഹബീബ് റഹ്മാൻ, റെജി മാത്യു, മുരളീധര കുറുപ്പ്, ബൽറാം ജി. മേനോൻ തുടങ്ങിയവർ പങ്കെടുത്തു.