rotaryoffice
റോട്ടറി ഡിസ്ട്രിക്ട് 3201ന്റെ നിയുക്ത ഗവർണർ രാജ്‌മോഹൻ നായരുടെ സെക്രട്ടേറിയറ്റ് ഓഫിസ് എറണാകുളം ചിറ്റൂർ റോഡ് സാന്ത്വന സെന്ററിൽ ഗവർണർ രാജശേഖരൻ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യുന്നു. മീര രാജ്‌മോഹൻ, രാജ്‌മോഹൻ നായർ, മാധവ് ചന്ദ്രൻ, രാജശേഖരൻ ശ്രീനിവാസൻ, ശാന്തി രാജശേഖരൻ, ഡോ. അജയ് കുമാർ, സുനിൽ സഖറിയ, അജിത്ത് ബി ആർ, ജോസ് ചാക്കോ എന്നിവർ സമീപം

കൊച്ചി: റോട്ടറി ഡിസ്ട്രിക്ട് 3201ന്റെ നിയുക്ത ഗവർണർ രാജ്‌മോഹൻ നായരുടെ ഡിസ്ട്രിക്ട് സെക്രട്ടേറിയറ്റ് ഓഫീസ് എറണാകുളം ചിറ്റൂർ റോഡ് സാന്ത്വന സെന്ററിൽ ഗവർണർ രാജശേഖരൻ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായിരുന്നു.
നിയുക്ത ഗവർണർ എസ്. രാജ്‌മോഹൻ നായർ, മീര രാജ്‌മോഹൻ, ശാന്തി രാജശേഖരൻ, മുൻ ഡിസ്ട്രിക്ട് ഗവർണർമാരും ഭാരവാഹികളുമായ മാധവ് ചന്ദ്രൻ, ഡോ. അജയ്‌കുമാർ, സുനിൽ സഖറിയ, അജിത്ത് ബി.ആർ., ജോസ് ചാക്കോ എന്നിവർ സംസാരിച്ചു.