അങ്കമാലി: കനത്ത മഴയിൽ കനാൽ കവിഞ്ഞ് വീടുകളിൽ വെള്ളം കയറി. കാരമറ്റം ,പാലിശ്ശേരി ഭാഗങ്ങളിലെ വീടുകളിലേക്കാണ് വെള്ളം കയറിയത്. ഇടതുകര കനാലിന്റെ മേലൂർ ബ്രാഞ്ച് കനാലാണ് കര കവിഞ്ഞത്. കനാലിന്റെ ഭിത്തിക്ക് പൊക്കം കുറവായതാണ് കവിഞ്ഞൊഴുകാൻ ഇടയായത്. പഞ്ചായത്ത് അംഗങ്ങളായ മേരി ആന്റണി ,രനിത ഷാബു എന്നിവരുടെ നേതൃത്വത്തിൽ മുൻ മെമ്പർ കെ.പി.അനീഷ്, ബൈജു പറപ്പിള്ളി, ബാബു എ എ. എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.