1
പള്ളുരുത്തി ഭവാനീശ്വര ക്ഷേത്രത്തിൽ മേൽശാന്തി പി.കെ.മധു കുരുന്നുകൾക്ക് ഹരിശ്രീ കുറിക്കുന്നു

പള്ളുരുത്തി: ശ്രീ ഭവാനീശ്വര മഹാക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം വിജയദശമി നാളിൽ ബിബിൻ മാസ്റ്ററുടെ സംഗീതാർച്ചനയോടെ സമാപിച്ചു. രാവിലെ ക്ഷേത്രചടങ്ങുകൾക്കും വിദ്യാരംഭത്തിനും മേൽശാന്തി പി.കെ. മധു കാർമ്മികനായി. നൂറുകണക്കിന് കുട്ടികൾ ഹരിശ്രീ കുറിക്കാൻ എത്തിയിരുന്നു. പ്രസിഡന്റ് സി.ജി.പ്രതാപൻ, സ്കൂൾ മാനേജർ എ.കെ. സന്തോഷ്, ദേവസ്വം മാനേജർ.കെ.ആർ. വിദ്യാനാഥ് എന്നിവർ നേതൃത്യം നൽകി.